പറവൂർ: ഇന്ത്യയിലെ കർഷകരെ ദ്രോഹിക്കുന്ന നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.എ. പവിത്രൻ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.