മൂവാറ്റുപുഴ: കടാതി നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപമുള്ള എലഗൻസ് ഗാർഡൻസിന്റെ ഓഫീസിന് തീപിടിച്ചു. ഓഫീസ് റൂം പൂർണ്ണമായി കത്തി നശിച്ചു. കമ്പ്യൂട്ടറും, സി.സി.ടി.വി കാമറയും, പണവും മറ്റ് ഓഫീസ് ഉപകരണങ്ങളും കത്തിനശിച്ചു . തീപിടിത്ത വിവരം അറിഞ്ഞ സ്ഥലത്തെത്തിയ മൂവാറ്റുപുഴ അഗ്നി രക്ഷ സേനയുടെ സമയോജിതമായ രക്ഷാ പ്രവർത്തനം മൂലം വൻ നഷ്ടം ഒഴിവായി സമീപത്തുള്ള ഇതര ഷെഡിലേക്കും, സമീപ പ്രദേശങ്ങളിലേക്കും തീ പടരാതിരിക്കുവാൻ രക്ഷാ പ്രവർത്തനം സഹായകരമായി .