കോലഞ്ചേരി: തമ്മാനിമ​റ്റം സ്വദേശി യൂത്ത് ക്ലബ്ബിന്റെയും,നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ കരസേന ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് നാട്ടിലെ സൈനിക,അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. പഞ്ചായത്തംഗം ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു.സ്വദേശി റിഡിംഗ് ക്ലബ് സെക്രട്ടറി മണി പി.കൃഷ്ണൻ അദ്ധ്യക്ഷനായി.