sucl
എസ്.യു.സി.ഐ.(കമ്മ്യൂണിസ്റ്റ്)സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ ജാഥയുടെ സമാപന സമ്മേളനത്തിൽ ജാഥ ക്യാപ്ടൻ ടി.കെ.സുധീർകുമാർ പ്രസംഗിക്കുന്നു

അങ്കമാലി: ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്.യു.സി.ഐ.(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച ഐക്യദാർഢ്യ ജാഥ അങ്കമാലിയിൽ സമാപിച്ചു.കർഷക
വിരുദ്ധ-ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമം2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ സംഘടിപ്പച്ചത്. അങ്കമാലിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ടി.ഡി.സ്റ്റീഫൻ,കെ.പി.ഗോവിന്ദൻ,ഷൈല ,കെ.ജോൺ,ജതിൻ രാജീവൻ എന്നിവർ പ്രസംഗിച്ചു. പി. പി. അഗസ്റ്റിൻ, കെ. സി. ജയൻ, കെ. ബി. പുഷ്പജൻ, പി. ഡി. സിജു, ബി. പി. ബിന്ദു, കാഞ്ചനവല്ലി,കെ.സി.ജ്യോതിലക്ഷ്മി,ബാലമുരളി,കൃഷ്ണ,വിവേക് അഗസ്റ്റിൻ,ശിൽപ മോഹൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.കെ.സുധീർകുമാറാണ് ജാഥ നയിച്ചത്. വനിതാ-വിദ്യാർത്ഥി-യുവജന കലാസംഘം തെരുവ് നാടകവും ഗാനസദസും അവതരിപ്പിച്ചു.