library
അക്ഷര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ചുള്ള സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ:അക്ഷര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ട് മത്സരം അണ്ടർ 19 ഇന്ത്യൻ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു . ചടങ്ങിൽ ടി ടി ബിജു അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു വർഗീസ് സമ്മാനദാനം നിർവഹിച്ചു. ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ പായിപ്ര പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് സ്വീകരണം നൽകി. ലൈബ്രറി സെക്രട്ടറി വി എച്ച് ഷെഫീഖ് , പി എ മുഹമ്മദ് , റംല കബീർ , സികെ സിദ്ദീഖ്, ആസിഫ് വി ബി എന്നിവർ പ്രസംഗിച്ചു . സ്വീകരണ ഏറ്റുവാങ്ങിയ പഞ്ചായത്തംഗങ്ങളായഎം.സി വിനയൻ വി. ഇ നാസർ ബിജി പ്രഭാകരൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ് ഖാൻ ,റീന സജി ,ഒ .കെ മുഹമ്മദ് ,എന്നിവർ സംസാരിച്ചു. തുടർന്ന് അണ്ടർ 19 ഫുട്ബാൾ താരം മുഹമ്മദ് റാഫിക്ക് അക്ഷരയുടെ ഉപഹാരം നൽകി,