പറവൂർ: കൂനമ്മാവ് മറിയാമ്മ പാപ്പച്ചൻ മെമ്മോറിയൽ പ്രസിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം വരാപ്പുഴ സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. സജീവ് കുമാർ നിർവഹിച്ചു. വരാപ്പുഴ, കോട്ടുവള്ളി, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 25 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്. ഇതോടൊപ്പം നിർധനരായ മൂന്ന് വിദ്യാർത്ഥികളുടെ തുടർപഠന ചെലവുകളും ഏറ്റെടുത്തിട്ടുണ്ട്. സമ്മേളനം വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. പോളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.എം. അനിൽകുമാർ, സുസ്മിത സുനിൽ, വി.എച്ച്. ജമാൽ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഡോ. ജോഷി വർക്കി ചിറ്റിലപ്പിളളി, പ്രസ് മാനേജിംഗ് ഡയറക്ടർ പി.ജെ. ബഞ്ചീന എന്നിവർ സംസാരിച്ചു.