പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കൊവിഡ് വാക്സിൻ നാളെ (വ്യാഴം) മുതൽ നൽകും. ആദ്യഘട്ടത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർക്കാണ് നൽകുക. രണ്ടാം ഘട്ടമായി പൊലീസ്, നഗരസഭാധികൃതർ എന്നിവർക്ക് ലഭിക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് കുത്തിവയ്പ് ഉണ്ടാകുക. ഒരു ദിവസം 100 പേർക്ക് എന്ന നിലയിലാണ് സജ്ജീകരണം.