alex
അലക്‌സ് ദേവസി

അലുവ: മെട്രോ സ്റ്റേഷനു സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ പുളിക്കത്തൊണ്ടിൽ വീട്ടിൽ അലക്‌സ് ദേവസി (25), പൂയപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണൻ (ഉണ്ണിക്കുട്ടൻ - 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും ചേർന്ന് ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് വ്യാജനമ്പർ സ്ഥാപിച്ച് ബൈക്ക് ഉപയോഗിക്കുകയായിരുന്നു. പ്രതികൾക്കെതിരെ മുനമ്പം, പറവൂർ, ആലുവ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉണ്ട്. സബ് ഇൻസ്‌പെക്ടർമാരായ ആർ. വിനോദ്, കെ.ബി. ടോമി എന്നിവരാണ് പ്രതികളെ പിടികൂടിയത്.