അകപ്പറമ്പ് ഇരവികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറുന്നു
നെടുമ്പാശേരി: അകപ്പറമ്പ് ഇരവികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. 22 വരെയാണ് ഉത്സവം. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് ക്ഷേത്രച്ചടങ്ങുകൾ മാത്രമായാണ് ഇക്കുറി ചടങ്ങുകൾ നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.