kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ഐക്യദാഢ്യം പൊതുസമ്മേളനം മേഖല പ്രസിഡന്റ് ഷഫീഖ് അത്രപ്പിളളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് വാഹന ജാഥയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം മേഖല പ്രസിഡന്റ് ഷഫീഖ് അത്രപ്പിളളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. അഷ്രഫ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഷാജഹാൻ, പി.കെ അബൂബക്കർ എന്നിവർ സംസാരിച്ചു. വാഹനജാഥ കുഞ്ചാട്ടുകര, എടത്തല, കുഴിവേലിപ്പടി തടങ്ങിയ പ്രദേശങ്ങളിലൂടെ പുക്കാട്ടുപടിയിൽ സമാപിച്ചു.