കൊച്ചി: മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾ ഒറിജിനൽ ബയോമെട്രിക് കാർഡും ആധാർ കാർഡും കൈയ്യിൽ കരുതണമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങളും നി​ർബന്ധമാണ്. തീരസുരക്ഷയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദ്ദേശ പ്രകാരമുള്ള നി​ർദേശങ്ങൾ പാലിക്കാത്തവർക്കെതി​രെ നടപടിയുണ്ടാകും.