കൊച്ചി: കൊച്ചിൻ കലാഭവൻ സ്ഥാപകൻ പരേതനായ ഫാ. ആബേലിന്റെ (ആബേലച്ചൻ) 101- ാം ജന്മദിനം ആഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. കലാഭവൻ ഹാളിൽ നടന്ന ചടങ്ങ് മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസി‌‌ഡന്റ് ഡോ. ചെറിയാൻ കുനിയന്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. മിമിക്രി, സിനിമാരംഗത്തെ നിരവധി കലാകാരന്മാരും ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി കെ.എസ്. പ്രസാദ് സ്വാഗതവും ട്രഷറർ കെ.എ. അലി അക്ബർ നന്ദിയും പറഞ്ഞു.