govnt
താലൂക്ക് ആശുപത്രി സുപ്രണ്ട്ഡോ. നസീമവാക്സിൻ സ്വീകരിക്കുന്നു.

അങ്കമാലി: കൊവിഡ്-19 രോഗബാധക്കെതിരെയുള്ള വാക്സിനേഷൻ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നൽകി തുടങ്ങി.മുൻഗണനാ അടിസ്ഥാനത്തിൽ സ്ഥാപന പരിധിയിലുള്ള ആരോഗ്യപ്രവർത്തകർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് ആദ്യം വാക്സിൻ സ്വീകരിച്ചു. മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, വൈസ് ചെയർ പേഴ്സൺ റീത്ത പോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാസ്റ്റിൽ പാറക്കൽ, കൗൺസിലർ പോൾ ജോവർ എന്നിവർ സന്നിഹിതരായി.രാവിലെ 9 30 ന് ആരംഭിച്ച പ്രതിരോധ പരിപാടിയിൽ വെച്ച് സ്ഥാപനത്തിലെ ഡോക്ടർമാരായ ഡോ ലെയ്സ് എം., ഡോ. നീക്കോ ഐനീസ്, ഡോ. മുഹ്സിൻ ,ഡോ. ദിലീപ് കുമാർ , ഡോ. സൗമ്യ, ഡോ. അനിത ആർ കൃഷ്ണ, ഡോ. ബിന്ദു, ഡോ. മുഹമ്മദ്, എന്നിവരും മറ്റു ജീവനക്കാരും വാക്സിൻ സ്വീകരിച്ചു.