കോലഞ്ചേരി: തിരുവാണിയൂർ നടുക്കുരിശ് മീമ്പാറ റോഡിൽ പൊടിശല്യം രൂക്ഷമായി. റോഡ് വീതികൂട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡിനിരുവശത്തുമുള്ള സമീപ വാസികൾക്ക് പൊടിശല്യം രൂക്ഷമായത്. ഇതു മൂലം വിവിധ അസുഖങ്ങളുമുണ്ടാകുന്നു. റോഡിലെ പൊടി ഒതുക്കുവാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കുന്നില്ലെന്നും അധികൃതർ നടപടിയെടുക്കണമെന്നും നടുക്കുരിശ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ഒ.ജോർജ് ആവശ്യപ്പെട്ടു.