കോലഞ്ചേരി: ഐരാപുരം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ.ത്യാഗരാജൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എൻ.തോമസ്, അംഗങ്ങളായ കെ.എം.ഉമ്മർ, ജേക്കബ് പി.ജോൺ, സി.ആർ.വിജയൻ നായർ, റോയി പോൾ, കെ.ചെല്ലപ്പൻ, ടി.കെ.ജോയി, സെലീന ജോയി, സിജി മത്തായി, ബിജി സാജു, സെക്രട്ടറി ഇൻചാർജ് എം.സി.അമ്പിളി എന്നിവർ സംസാരിച്ചു.