ncc
റോസ് ബേബി

കോലഞ്ചേരി: റിപ്പബ്ലിക് ദിന പരേഡിലേക്ക് ഇക്കുറിയും സെന്റ് പീ​റ്റേഴ്‌സ് കോളേജ് എൻ.സി.സി യൂണി​റ്റിന്റെ സാന്നിദ്ധ്യം. യൂണി​റ്റിലെ അംഗമായ സർജന്റ് റോസ് ബേബിയാണ് കോളേജിനെ പ്രതിനിധീകരിക്കുക. മൂന്ന് പ്രീ റിപ്പബ്ലിക് ദിന എൻ.സി.സി ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റോസിനു സെലക്ഷൻ ലഭിച്ചത്. കേരളത്തിൽ നിന്നും ഈ വർഷം 26 കേഡ​റ്റുകൾക്ക് മാത്രമാണ് ഡൽഹിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്. കുട്ടനാടൻ പാട്ടിന്റെ താളത്തിനൊത്തുള്ള ഇവരുടെ പരിശീലന വീഡിയോ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജിൻ അലക്‌സാണ്ടർ നയിക്കുന്ന സെന്റ് പീ​റ്റേഴ്‌സ് കോളേജ് യൂണി​റ്റിലെ കേഡ​റ്റുകൾ ഇതു തുടർച്ചയായി രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് കേഡ​റ്റുകൾ പങ്കെടുത്തിരുന്നു. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായ റോസ് ബേബി, പാപ്പൻപടി വള്ളൂരാൻ പി.കെ.ബേബി വി.ആർ. റീത്ത ദമ്പതികളുടെ മകളാണ്.