നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ വലിയ വാപ്പലശ്ശേരിയിൽ സ്വകാര്യ ഫ്ളാറ്റിൽ നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ പരിസര പ്രദേശത്തും, വിടുകളിലേക്കു ഒഴുക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് വാപ്പാലശേരി പരിസ്ഥിതി സംരക്ഷണ സമിതി ധർണ നടത്തി.
പ്രദേശവാസികൾ മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകിയതിനെ തുടർന്ന് ബോർഡ് നിർദേശിച്ച എസ്.ടി.പി പ്ലാന്റ് സ്ഥാപിയ്ക്കാൻ ഫ്‌ളാറ്റ് ഉടമ തയ്യാറായില്ല. അടിയന്തിരമായി പ്ലാന്റ് പണിയുകയും, പരിസര വാസികൾക്ക് ഭീതി കൂടാതെ ജീവിക്കാൻ അവസരമുണ്ടാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വാപ്പലശ്ശേരി തുരുത്ത് കവലയിൽ നടത്തിയ സായാഹ്ന ധർണ പി.എ. ഡേവീസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ മേലോത്ത് അദ്ധ്യക്ഷനായി. പി.കെ. പൗലോസ്, ജോയ് തെക്കേക്കര, ജസ്റ്റിൻ ജോസഫ്, സി.എസ്. തമ്പി, മധു വാര്യർ, വിനോദ് മേലോത്ത്, ഹരികുമാർ മേലോത്ത് എന്നിവർ സംസാരിച്ചു.