pulsar-suni

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽ കുമാർ, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വി.ടി. വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി. വ്യാഴാഴ്ച കേസിന്റെ വിചാരണ പുനഃരാരംഭിക്കുകയാണ്. 80 സാക്ഷികളുടെ വിസ്താരം മാത്രമാണ് പൂർത്തിയായത്. 116 സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. മാർച്ച് 17 നകം ഇത് പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മാപ്പുസാക്ഷിയായ വിപിൻലാൽ ജാമ്യത്തിൽ ഇറങ്ങിയതിനെതിരായ ഹർജിയിൽ കോടതി ജനുവരി 21 നു വിധി പറയും. മാപ്പുസാക്ഷിയാകുന്ന വ്യക്തി വിചാരണകഴിയും വരെ തടവിൽ കഴിയണമെന്നിരിക്കെ ജാമ്യത്തിലിറങ്ങിയത് നിയമപരമല്ലെന്നാണ് ഹർജിയിലെ വാദം. കേസിലെ സാക്ഷിയെ സ്വാധീനിച്ചെന്നാരോപിച്ച് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയും ജനുവരി 21 നു പരിഗണിക്കും.