കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ 'ഫിനാൻഷ്യൽ ഓപ്ഷൻസ് ആൻഡ് സ്ട്രാറ്റജീസ്' എന്ന വിഷയത്തിൽ ദേശീയ നൈപുണ്യ വികസന ശിൽപശാല ഫെബ്രുവരി 26 മുതൽ മാർച്ച് 11 വരെ നടക്കും. സാമ്പത്തിക ശാസ്ത്ര മേഖലയിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റോക്ക് മാർക്കറ്റ്, ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് പങ്കെടുക്കാം. 2200 രൂപയാണ് ഫീസ്. വിവരങ്ങൾക്ക്: www.cusat.ac.in/events/events_2828_FDP_brochure.pdf