കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് മേയർ അഡ്വ. എം.അനിൽകുമാറിനും ഡെപ്യൂട്ടിമേയർ അൻസിയയ്ക്കും കൗൺസിലർമാരായ സി.എ.ഷക്കീർ, ആഷിതയഹിയ, രജനി മണി എന്നിവർക്കും സ്വീകരണം നൽകി. പ്രസിഡന്റ് കെ.എ. നാദിർഷയുടെ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.എച്ച്. ഷാഹുൽ ഹമീദിനെ മൊമെന്റോ നൽകി ആദരിച്ചു. യു.കെ.യിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഹിഷാം നാദിർഷക്ക് മേയർ യൂണിറ്റിന്റെ അവാർഡ് നൽകി.വനിതാ അംഗങ്ങൾക്കുള്ള പലിശ രഹിത വായ്പയുടെ ഉദ്ഘാടനം ജില്ല ആക്ടിംഗ് പ്രസിഡന്റ് ടി.ബി.നാസർ നിർവഹിച്ചു. കൊച്ചിയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വ്യാപാരസമൂഹത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചമേയർ വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് ഉചിതമായ രീതിയിൽ പരിഹാരം കാണുമെന്നും പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. മൂസ, ട്രഷറർ വി.വി.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.