കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ബാധ വീണ്ടും ആയിരം കടന്നു. ഇന്നലെ 1019 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 964 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 49 പേരുടെ ഉറവിടം അറിയില്ല. 4 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗികളുടെ എണ്ണം ആയിരം കവിഞ്ഞത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.