കൊച്ചി: കേന്ദ്ര എണ്ണ പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ പൊതുമേഖല എണ്ണ കമ്പനികളുടെയും ഗ്യാസ് കമ്പനികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സാക്ഷം 2021 പരിപാടിക്കു തുടക്കമായി.

ഒരുമാസം നീളുന്ന സംരക്ഷൺ ക്ഷമത മഹോത്സവ് 2021 (സാക്ഷം) പെട്രോളിയം ഉത്പന്നങ്ങളുടെ സംരക്ഷണത്തിനും ഇന്ധനകാര്യക്ഷമതയ്ക്കും ഊന്നൽ നൽകുന്നു. സ്‌കൂൾ കുട്ടികൾ, യുവജനങ്ങൾ, ലോറിഉടമകൾ, വാണിജ്യവാഹനങ്ങളുടെ ഡ്രൈവർമാർ, റെസിഡന്റ്‌സ് അസോസിയേഷൻ, എൻ.ജി.ഒകൾ എന്നിവയ്ക്കിടയിൽ ബോധവത്കരണ പരിപാടികൾ നടപ്പാക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) കേരള മേധാവി വി.സി. അശോകൻ പറഞ്ഞു. ഐ.ഒ.സി ലൂബ്‌സ് കേരള ഡി.ജി.എം ആർ. ആനന്ദ് ലൂബ്‌സ്, ചീഫ് മാനേജർ എൽദോ ബേബി എന്നിവർ പ്രസംഗിച്ചു.