കൊച്ചി: ഭാരത് ധർമ്മജനസേന എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഡോ. പല്പു അനുസ്‌മരണവും സംഘടിപ്പിക്കും. 25ന് വൈകിട്ട് 3ന് അയ്യപ്പൻകാവ് ഡോ.സനാൻസ് ക്ളിനിക്കിന് സമീപം ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.

ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, സംസ്ഥാന ട്രഷറർ അർജുൻ കാർത്തികേയൻ എന്നിവർ പ്രസംഗിക്കും. കലൂർ എ.സി.എസ് സ്കൂൾ മാനേജർ പി.ഐ. തമ്പി ഡോ. പല്പു അനുസ്മരണം നടത്തും. മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ.വി.ആർ. രമിതയെ അഡ്വ.വി.പി. സീമന്തിനി പൊന്നാട അണിയിക്കും. മുതിർന്ന നേതാക്കളെ ഡോ. വീണ അജികുമാർ, ആതിര സോമൻ എന്നിവർ ആദരിക്കും.

മധു മാടവന, നിഷ ബിജു, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, അർജുൻ ഗോപിനാഥ്, വിജയൻ നെരിശാന്തറ, ഐ. ശശിധരൻ, എ.ഡി. ജയദീപ്, വി.എസ്. രാജേന്ദ്രൻ, മിനി കിഷോർകുമാർ, വാസന്തി എന്നിവർ പ്രസംഗിക്കും.