കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംരംഭക ഉച്ചകോടിയായ ഇന്നൊവേഷൻ എന്റപ്രണർഷിപ്പ് ഡെവലപ്പ്മന്റ് സെന്റർ (ഐ.ഇ.ഡി.സി 2021) സമ്മേളനം ജനുവരി 28 മുതൽ 30 വരെ ഓൺലൈനായി നടക്കും. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

'പ്രതിസന്ധികാലത്തെ നൂതന ആശയങ്ങളും സർഗാത്മകതയും' എന്നതാണ് പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രഗത്ഭരുമായി ആശയസംവാദത്തിനും അവസരം ലഭിക്കും. നൂതനാശയമുള്ള യുവതലമുറയാണ് രാജ്യത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നതെന്ന് സംഘാടകരായ കേരള സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചു. ഉച്ചകോടിയിലൂടെ യുവസംരംഭകർക്ക് സ്വന്തം സ്വപ്നങ്ങളെ പിന്തുടരാനുള്ള ആത്മവിശ്വാസവും പ്രചോദനവും ഉച്ചകോടിയിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.