കൊച്ചി : കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളുരുത്തിയിലെ അഴകിയ കാവ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഭൂമി സംരക്ഷിക്കണമെന്നും ഭൂമി തട്ടിയെടുത്തവർക്കെതിരെ നടപടി വേണമെന്നും ക്ഷേത്ര ഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലും മുൻസിഫ് കോടതിയിലുമായി എട്ട് കേസുകൾ നിലവിലുണ്ട്. ഭാരവാഹികൾക്ക് കൈയേറ്റക്കാരിൽ നിന്നും ഭീഷണിയുണ്ട്. ക്ഷേത്രത്തിലെ കൽവിളക്ക് നശിപ്പിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞുവെന്നും നിരന്തരം പലതരത്തിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഈ വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കാത്തത് മറ്റു പല പ്രശ്‌നങ്ങൾക്കും ഇടവരുത്തിയേക്കാമെന്ന ആശങ്കയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച് ഗവർണർക്ക് പരാതി നൽകാനാണ് തീരുമാനം. സംരക്ഷണ സമിതി സെക്രട്ടറി പി .സി ഉണ്ണികൃഷ്ണൻ, പി .സി .ശശിധരൻ, സുരേഷ് പടക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.