കൊച്ചി : കലാകായിക രംഗത്തെ പ്രശസ്ത താരങ്ങളുമായി സഹകരിച്ച് സ്‌കൈവേ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ നേതൃത്വത്തിൽ വനിതകൾക്ക് മുൻഗണന നൽകികൊണ്ട് കേരളത്തിലുടനീളം ടോട്ടൽ ഫിറ്റ്‌നസ് സൊല്യൂഷൻ ആരംഭിക്കുമെന്ന്‌ സംരംഭകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിം, ടർഫ്, പൂൾ , സൈക്ലിംഗ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ആധുനിക രീതിയിലുള്ള ആദ്യത്തെ ഔട്ട് ലെറ്റ് മാർച്ചിൽ പട്ടാമ്പിയിൽ ആരംഭിക്കും, തുടർന്ന് കോഴിക്കോട്, മലപ്പുറം , കൊച്ചി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഔട്ട് ലെറ്റുകൾ ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്‌കൈവേ എം. ഡി നാസർ പട്ടാമ്പി, പവർ ലിഫ്റ്റിംഗ് ലോക ചാമ്പ്യൻ മജിസിയ ഭാനു, കിക്ക് ബോക്‌സിംഗ് താരം അബ്ദുൽ ഹക്കീം ,മൈമൂന നാസർ എന്നിവർ പങ്കെടുത്തു.