കോതമംഗലം: കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷക ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ എന്ന ദേശീയ പോഷകാഹാരം പദ്ധതിക്ക് വാരപ്പെട്ടിയിൽ തുടക്കമായി.ഈ പദ്ധതി പ്രകാരം കുട്ടികളുടെ ആരോഗ്യത്തെ മുൻനിർത്തി ഭാരതത്തിലെ മുഴുവൻ അംഗൻവാടികളിലും എത്തുന്ന കുട്ടികൾക്ക് നിത്യേന പാൽ നൽകും. വരപ്പെട്ടിയ പഞ്ചായത്ത് 9-ാം വാർഡിലെ 93, 101 നമ്പർ അംഗൻവാടികളിൽ ഈ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രിയ സന്തോഷ് നിർവ്വഹിച്ചു.ചടങ്ങിൽ അംഗൻവാടി ടീച്ചർമാരായ ബിന്ദു മോൾ പി, വിദ്യ ഗോപിനാഥ്, വാരപ്പെട്ടി ഗവ.എൽ പി സ്കൂൾ പ്രധാന അധ്യാപിക ലത ശ്രീധർ ,രക്ഷിതാക്കൾ, വെൽഫെയർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.