അങ്കമാലി: മഞ്ഞപ്ര കാർപ്പിള്ളിക്കാവ് മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടി കയറി.ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ഈശാനൻനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.ഇന്ന് വൈകീട്ട് 6.30 ന് ദീപാരാധന,രാത്രി 8 ന് വിളക്കിനെഴുന്നള്ളിപ്പ്.22 ന് വൈകീട്ട്5 ന് നടതുറപ്പ് ,രാത്രി 8 ന് വിളക്കിനെഴുന്നള്ളിപ്പ്.അഞ്ചാം ദിവസം പതിവുപൂജകൾ.24 ന് രാവിലെ പതിവ് പൂജകൾ തുടർന്ന് ഉച്ച്ക്ക് 12 ന് ഉത്സവബലിദർശനം,പ്രസാദ വിതരണം രാത്രി 8 ന് വിളക്കിനെഴുന്നള്ളിപ്പ്.ഏഴാം ദിവസം ജനുവരി 25 ന് രാവിലെ 9.30 ന് ശീവേലി എഴുന്നള്ളിപ്പ്. 7 ന് ദീപാരാധന തുടർന്ന് തായമ്പക. എട്ടാം ദിവസം വൈകീട്ട് 5 ന് കൊടിയിറക്കൽ ,തുടർന്ന്ആറാട്ട്,പഞ്ചവാദ്യം,പറനിറ.