അങ്കമാലി:ഡി.വൈ.എഫ്.ഐ പാലിശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കറുകുറ്റി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് മെമ്പർമാർക്ക് സ്വീകരണവും കൊവിഡ് കെയർ സെന്ററിൽ സന്നദ്ധ സേവനം നടത്തിയ യുവാക്കൾക്ക് ആദരവും സംഘടിപ്പിച്ചു. പാലിശ്ശേരി ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ മുരളി അദ്ധ്യക്ഷനായി കൺവീനർ റോജിസ് മുണ്ടപ്ലാക്കൽ അഡ്വ കെ .കെ .ഷിബു ,കെ .പി .റെജീഷ് ,പി.വി. ടോമി ,അഡ്വക്കേറ്റ് ബിബിൻ വർഗീസ്, മേഘ ലെനിൻ എന്നിവർ പ്രസംഗിച്ചു.