വൈപ്പിൻ: പള്ളിപ്പുറം സർവ്വീസ് സഹകരണബാങ്ക് മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം നിർവഹിച്ചു. ഉപഭോക്താൾക്ക് കോഴിയും, കോഴിക്കൂടും നൽകിയായിരുന്നു ഉദ്ഘാടനം. സെക്രട്ടറി കെ.എസ്. അജയകുമാർ ബോർഡ് മെമ്പർ ജി.എ. മോഹനൻ എന്നിവർ പങ്കെടുത്തു.