പെരുമ്പാവൂർ: രണ്ട് പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത വിവിധ ജനപ്രതിനിധികൾക്ക് അല്ലപ്ര. ഗവ. യു.പി. സ്‌കൂളിൽ സ്വീകരണവും മുൻ അംഗങ്ങൾക്ക് യാത്രയയപ്പും നൽകി. പി.ടി.എ.പ്രസിഡന്റ് ഷിജു വർഗ്ഗീസ് അദ്ധ്യക്ഷനായി. എച്ച്.എം.പ്രീദ,അദ്ധ്യാപിക പ്രസീദ കൃതജ്ജതയും രേഖപ്പെടുത്തി. ചടങ്ങിൽ പൂർവവിദ്യാർത്ഥി പൂർവാദ്ധ്യാപക സംഘടനയുടെ ചെയർമാൻ അജിത് വെങ്ങോല എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് ബാബുസാർ, പൂർവ വിദ്യാർത്ഥി നേതാക്കളായ. റെജി കുമാർ, കുമാരൻ, സജി, എൽദോസ് , മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.