മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് 20ലക്ഷം രൂപയും ഉദ്ഘാടനത്തിനൊരുങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പുതിയ മെഡിക്കൽ സ്റ്റോർ റൂം സജ്ജീകരിക്കുന്നതിന് 13ലക്ഷം രൂപയും അടക്കം 33ലക്ഷം രൂപ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ചതായി എൽദോ എബ്രഹാം എംഎൽഎ അറിയിച്ചു. ഉപകരണങ്ങളുടെ കൈമാറ്റം ജനുവരി അവസാനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും.