പെരുമ്പാവൂർ: അഞ്ചു വർഷത്തിനുള്ളിൽ സമ്പൂർണ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുമെന്നും തുടർ ഭരണമാണ് ആഗ്രഹിക്കുന്നതെന്നും, പഞ്ചായത്ത് വക സ്ഥലത്ത് ഭിന്നശേഷി കുട്ടികൾക്ക് ബഡ്സ് സ്‌കൂൾ ആരംഭിക്കുമെന്നും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വളർത്തു മൃഗങ്ങൾക്കുള്ള സബ്.സി.ഡി, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കൽ, തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുന്നതിന് സബ്.സി.ഡിയും സാമ്പത്തിക സഹായവും, സങ്കേതിക യന്ത്രവൽകൃത സഹായങ്ങളും ഉറപ്പാക്കും. സ്വയം തൊഴിൽ, ചെറുകിട വ്യവസായ പദ്ധതികൾക്ക് പ്രോത്സാഹനം നൽകും. വഴിവിളക്കുകളുടെ അറ്റകുറ്റപണികൾ, പൊതുകുളങ്ങൾ നിർച്ചാലുകൾ, ജല സ്രോതസുകൾ എന്നിവ സംരക്ഷിച്ച് നില നിർത്തും. ഉറവിട മാലിന്യ സംസ്‌കരണം പ്രേത്സാഹിപ്പിക്കും. കുടുംബശ്രീ യൂണിറ്റുകൾ കാര്യക്ഷമമാക്കുകയും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ പദ്ധതി നടപ്പിലാക്കുമെന്നും മീറ്റ് ദി ലീഡേഴ്സിൽ പങ്കെടുത്ത പ്രസിഡന്റ് എൻ.ബി. ഹമീദ്, വൈസ്. പ്രസിഡന്റ് ഷംല നാസർ, ഷെമീദ ഷെരീഫ്, പ്രീതി വിനയൻ, പി.പി. എൽദോസ്, ഷിഹാബ് പള്ളിയ്ക്കൽ എന്നിവർ അറിയിച്ചു.