മൂവാറ്റുപുഴ:എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് @ 72 എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. നാളെ( വെള്ളി ) വൈകിട്ട് 7 ന് മുളവൂർ സെൻട്രൽ മഹല്ല് ജമാഅത്ത് ഓഡിറ്റോറിയത്തിൽ (ശംസുൽ ഉലമ നഗർ ) നടക്കുന്ന സെമിനാർ അഡ്വ: ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി , സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി, മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഇമാം ശിഹാബുദ്ദീൻ ഫൈസി തുടങ്ങിയവർ പങ്കെടുക്കും.