പെരുമ്പാവൂർ: കുടിശിഖയായ നാല് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനും നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി താലൂക്ക് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. മുൻസിപ്പൽ കൗൺസിലർ പോൾ പാത്തിയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോളച്ചൻ കോളാട്ടുകുടി അദ്ധ്യക്ഷത വഹിച്ചു. എ.ഡി. റാഫേൽ, പ്രിൻസ് ആലുക്ക, ജോയി പോൾ, വി.പി. സണ്ണി, പി.കെ. റോയി എന്നിവർ പ്രസംഗിച്ചു.