പെരുമ്പാവൂർ: ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച വിവേചനപരമായ പെൻഷൻ പ്രഖ്യാപനത്തിൽ മാറ്റം വരുത്തി പെൻഷൻ വിതരണത്തിൽ തുല്ല്യ നീതി പാലിക്കണമെന്ന് എസ്.സി-എസ്.ടി. കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ശിവൻ കദളി ആവശ്യപ്പെട്ടു. വിദേശത്തുള്ള പ്രവാസികൾക്ക് 3500 രൂപയും, നാട്ടിലുള്ള പ്രവാസികൾക്ക് 3000 രൂപയും പെൻഷൻ വക കൊള്ളിച്ച ധനമന്ത്രി സമൂഹത്തിലെ ഏറ്റവും അവശതയുള്ള കർഷക തൊഴിലാളികൾ, വികലാംഗർ, വിധവകൾ, വയോജനങ്ങൾ എന്നിവർക്കുള്ള പെൻഷൻ 1600 രൂപ മാത്രമാക്കി. ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണ ഘടന ഉറപ്പു നൽകുന്ന തുല്ല്യതക്കും, സാമൂഹിക നീതിക്കും എതിരായതിനാൽ പ്രവാസികൾക്ക് നൽകിയ പ്രകാരം അഗതി പെൻഷനും 3500 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ശിവൻ കദളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.