temple
ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രം

പെരുമ്പാവൂർ: ഇടവൂർ ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് 22 മുതൽ 29 വരെ തൈപ്പൂയ മഹോത്സവം ക്ഷേത്രചടങ്ങുകൾ മാത്രമായി ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനക്കുശേഷം പറവൂർ രാഗേഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 26ന് ഗുരുദേവപ്രതിമ പ്രതിഷ്ഠാ വാർഷികം, കലശാഭിഷേകം, വിശേഷാൽ ഗുരുപൂജ. ദീപാരാധനക്കുശേഷം മംഗള ദീപസമർപ്പണ കാര്യസിദ്ധി പ്രാർത്ഥന. 28ന് തൈപ്പൂയം, സുബ്രഹ്മണ്യ സ്വാമിക്ക് വിശേഷാൽ അഭിഷേകം. വൈകിട്ട് 3.30 മുതൽ ചേരാനല്ലൂർ ശങ്കരൻ കുട്ടിമാരാർ നയിക്കുന്ന പഞ്ചാരിമേളം, ഗജവീരന്റെ അകമ്പടിയോടെ കാഴ്ച ശ്രീബലി, രഥോത്സവം, രാജാലങ്കാര വിരാഡദർശനം. രാത്രി 9 ന് പള്ളിവേട്ട, പള്ളി നിദ്ര. 29ന് ആറാട്ട് ഉത്സവം, കൊടിയിറക്കം, പഞ്ചവിംശദി കലശം, ഉച്ചപൂജ, ശ്രീഭൂതബലി.ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു കാര്യദർശിത്വം വഹിക്കും. പ്രസിഡന്റ് കെ.കെ. കർണ്ണൻ നിറപറ, സെക്രട്ടറി കെ. സദാനന്ദൻ , വൈസ് പ്രസിഡന്റ് കെ.ഇ. ജയചന്ദ്രൻ, ട്രഷറർ പി.കെ. ഷിജു എന്നിവർ നേതൃത്വം നൽകും.