kklm
കർഷക സമരത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകുന്ന ജിജോ ഏലിയാസിന് നൽകിയ യാത്ര അയപ്പ് നൽകുന്നു

കൂത്താട്ടുകുളം:കർഷക സമരത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോവുന്ന കർഷക സംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയംഗവും, രാമമംഗലം ഗ്രാമ പഞ്ചായത്ത് അംഗവുമായ ജിജോ ഏലിയാസിന് യാത്ര അയപ്പ് സ്വീകരണം നൽകി. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജോഷിസ്കറിയ അദ്ധ്യയനായി. എം.ആർ. സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ , ഫെബീഷ് ജോർജ് , ജിജോ ഏലിയാസ് എന്നിവർസംസാരിച്ചു.