കൂത്താട്ടുകുളം: കെ.എസ്.ഇ.ബി ഗ്രീൻ കേരള കമ്പനിയുടെയും ഹരിത കേരള മിഷൻന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി നഗരസഭ വൈസ് ചെയർമാൻ അംബിക രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി കൂത്താട്ടുകുളം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജീനീയർ ടി. സുമംഗല, കൗൺസിലർമാരായ റോയി ഇരട്ടയാനി, സിബി കൊട്ടരം, ബേബി കിരാംത്തടം, പി.ജി.സുനിൽകുമാർ, മരിയ ഗോരോത്തി, പി.ആർ.സന്ധ്യ, ജിജി ഷാനവാസ്, കെഎസ്ഇബി സബ്ബ് എൻജിനീയർ കെ.ആർ. രാജേഷ്, സൂപ്രണ്ട് ലീലമണി എന്നിവർ പ്രസംഗിച്ചു.