തിരുമാറാടി:ഒലിയപ്പുറം- നടക്കാവ് റോഡിൽ ബി.എം.ബി.സി നിലവാരത്തിൽ പണി നടന്നു വരുന്ന തിരുമാറാടിയിലെ റോഡിലെ കൾവർട്ടുകൾ റീ സ്ട്രക്ചർ ചെയ്യുന്നതിനുള്ള നടപടികളാകുന്നു. റോഡ് ഉയർന്നു നിൽക്കുന്നതിനാൽ തിരുമാറാടി എടപ്ര ജംഗ്ഷനും പി.ഒ ജംഗ്ഷനും ഇടയിൽ ഉള്ള ഭാഗങ്ങളിലും, വാളിയപ്പാടത്തും ഒട്ടേറെ അപകടങ്ങൾ ഉണ്ടായി.തുടർന്ന് എൽ.ഡി.എഫ് പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മഴയെത്തുടർന്ന് റോഡ് സൈഡിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും പതിവായിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിച്ചിരുന്നു.ഓടകളുടെ പണികൾ ത്വരിത പെടുത്തുന്ന തിനുള്ളനടപടികൾ സ്വീകരിക്കുമെന്നും അസി.എൻജിനീയർ അഞ്ജലി ഷാജു പറഞ്ഞു.സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ വൈസ് പ്രസിഡന്റ് എം എം ജോർജ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി ശശി ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ബിനു എന്നിവർ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.