കോലഞ്ചേരി: പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്റണത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലബോറട്ടറിയിൽ ടെക്നീഷ്യന്റെ ഒഴിവുണ്ട്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പെടുന്ന അപേക്ഷ 25 ന് 4 ന് മുമ്പായി പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം.