കൊച്ചി: ന്യൂനപക്ഷങ്ങളിലെ ദരിദ്രാവസ്ഥയിൽ ക്രിസ്ത്യാനികളും മുസ്ളീങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്നും അതിനാലാണ് മുസ്ളീങ്ങൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും മറ്റും നൽകുന്നതെന്നും ഹൈക്കോടതിയിൽ സർക്കാർ വിശദീകരണം.
പൊതുഭരണ വകുപ്പിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി എം.എം. മുഹമ്മദ് ഹനീഫയാണ് സത്യവാങ്മൂലം നൽകിയത്.ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.
ഡിസംബർ 22 ന് ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.