ന്യൂഡൽഹി: പി.ആർ. ശ്രീകുമാർ രചിച്ച ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന ലേഖനങ്ങളുടെ ഒരു പുതിയ സമാഹാരം 'ശ്രീ നാരായണഗുരുവും വിമതസംന്യാസവും' പ്രസിദ്ധീകരിച്ചു. ശിവഗിരിമഠത്തിലെ സ്വാമി സച്ചിദാന്ദയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.
നടരാജഗുരു, സ്വാമി ജോൺ ധർമ്മതീർത്ഥർ, സ്വാമി ആനന്ദതീർത്ഥർ, സ്വാമി ഏണസ്റ്റ് കിർക്ക്, സ്വാമി ജോൺ സ്പിയേഴ്‌സിന്റെയും ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന ലേഖനങ്ങളോടൊപ്പം ഗുരുത്വം, ശിഷ്യത്വം, സംന്യാസം തുടങ്ങിയ ലേഖനകളും ഉൾപ്പെടുന്നു.
മീഡീയ ഹൗസും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായാണ് പ്രസാധനവും വിതരണവും. 250 രൂപയാണ് വില. ജനുവരി 31 വരെ 25 ശതമാനം വിലക്കിഴിവുണ്ട്. ഇ-ബുക്ക് രൂപത്തിലും പുസ്തകം ലഭ്യമാണ്. വിവരങ്ങൾക്ക് www.mediahouse.online ഫോൺ : 9555642600, 0120 – 4222346