കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ അത്യാധുനീക സംവിധാനമുള്ള ആംബുലൻസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറുടെ ഒഴിവുണ്ട്. 20 നും 50 ഇടയിൽ പ്രായമുള്ള, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളതും, അംഗീകൃത സ്ഥാപനത്തിൽ ഫസ്റ്റ് എയ്ഡ് കോഴ്സ് സർട്ടിഫിക്കറ്റുള്ളതുമായ അപേക്ഷകർക്ക് 27 ന് രാവിലെ 10.30 ന് പഞ്ചായത്തോഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, തൊഴിൽ പരിചയം സംബന്ധിച്ച രേഖകൾ കരുതണം.