പറവൂർ: കേശദാന വേദിയൊരുക്കി മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് വീണ്ടും മാതൃകയാകുന്നു. തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് കാൻസർ റിസർച്ച്സെന്ററുമായി സഹകരിച്ച് തുടർച്ചയായി മൂന്നാം വർഷമാണ് കോളേജ് "കേശദാനം-സ്നേഹദാനം" എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഫെബ്രുവരി നാലാം തീയതി ലോക കാൻസർ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടിനാണ് കേശദാന പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കീമോതെറാപ്പിയുടെ ഫലമായി ഉണ്ടാകുന്ന മുടികൊഴിച്ചിൽ മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട രോഗികൾക്ക് അത് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തുന്നത്. കാൻസർ രോഗികൾക്ക് (സ്ത്രീകൾക്ക്) സൗജന്യമായി വിഗ് നിർമിച്ച് നൽകി അവർക്ക് ആത്മവിശ്വാസം നൽകുകയാണ് ഇതിലൂടെ അമല മെഡിക്കൽ കോളേജ് ആശുപത്രി ലക്ഷ്യമാക്കുന്നത്. മുടി ദാനം ചെയ്യാൻ സന്നദ്ധരായവർ ബന്ധപ്പെടേണ്ടട ഫോൺ: 9446481381, 9544361516.