പെരുമ്പാവൂർ: എറണാകുളം ജില്ല പഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറ - പിഷാരിക്കൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാന നിർമ്മാണം, ടൈൽ വിരിക്കൽ, കോൺക്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തികളാണ് പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കുന്നത് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഹരിഹരൻ പടിക്കൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, ജിജി ശെൽവരാജ്, ജെസി ഷിജി, ആന്റു ഉതുപ്പാൻ, ബാബു വർഗീസ്, ജോൺസൻ തോപ്പിലാൻ, ബാബു പൂവത്തും വീടൻ, വി പി വിജയകുമാർ, സാബു ഉതുപ്പാൻ,ജോഷി സി പോൾ, ജോബി പുത്തൻ കുടി എന്നിവർ പ്രസംഗിച്ചു.