പറവൂർ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ക്യാപ്ടനായ ജില്ലാ പ്രചരണ ജാഥക്ക് മൂത്തകുന്നത്തും, പറവൂരിലും സ്വീകരണം നൽകി. മൂത്തകുന്നത്ത് ഏരിയ സെക്രട്ടറി കെ.സി .രാജീവ്, പറവൂരിൽ ഏരിയ പ്രസിഡന്റ് ടി.എസ്. രാജൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്ടൻ പി.ആർ. മുരളീധരൻ, അംഗങ്ങളായ എ.ജി. ഉദയകുമാർ, കെ.യു. അജി, നേതാക്കളായ പി.കെ. സുരേന്ദ്രൻ, സി.എ. രാജീവ്, പി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.