krishna-theertha-
കൃഷ്ണ തീർത്ഥ

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്തിലെ കുട്ടി കർഷക കൃഷ്ണ തീർത്ഥ സംസ്ഥാന കർഷക അവാർഡിന് അർഹയായി. പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചത്. മൂത്തകുന്നം അണ്ടിപ്പിളളിക്കാവ് എച്ച്.ഡി.പി.വൈ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്. അമ്മ ഗീതു ദില്ലിയിൽ സ്ക്കൂൾ അദ്ധ്യാപികയാണ്. റിട്ട. അദ്ധ്യാപകനായ സോമസുന്ദരന്റേയും റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥ ശാന്തമ്മയുടെയും കൊച്ചുമകളാണ്. ഇവരോടൊപ്പമാണ് തീർത്ഥ താമസിക്കുന്നത്. എറണാകുളം ജില്ലയിലെ മികച്ച കുട്ടി കർഷകയായി കൃഷ്ണ തീർത്ഥയെ തിരഞ്ഞെടുത്തിരുന്നു.