പറവൂർ: കൈതാരം കെ.എൻ. നായർ സ്മാരക സഹകരണ ലൈബ്രറിയുടെ നേതൃത്വത്തിൽ സുഗതകുമാരി അനുസ്മരണം നടത്തി. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. കവി കെ. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. വി. ശിവശങ്കരൻ, എം.എസ്. സോന, ഡോ. ചന്ദ്രശേഖരമേനോൻ, എൻ.കെ. കണ്ണൻ, ടി.കെ. സലിംകുമാർ എന്നിവർ സംസാരിച്ചു.