തൃക്കാക്കര: ന്യൂഡെൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് നടക്കുന്ന സമരം 31-ാം ദിവസത്തിലേക്ക്.ഇന്നലെ നടന്ന സമരം കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം എം.എസ് അലിയാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.എൽ ചുമ്മാർ,എം.സി സുരേന്ദ്രൻ,കെ.എം ദിനകരൻ,വി.പി ശശീന്ദ്രൻ,സി.എൻ അപ്പുകുട്ടൻ,സി.എ സുഗതൻ,എസ് മോഹനൻ,ജയദേവൻ,എം.ഐ കുര്യക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.